കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ചില സംസ്ഥാനങ്ങളിലെ ജില്ലകളും ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്.
എന്താണ് ലോക്ക് ഡൗണ്‍ ?
പരസ്പര സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി. വീടുകളില്‍ നിന്ന് പുറത്തേക്ക് വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ക്ക് പുറത്തിറങ്ങാം. അടിയന്തര കാര്യങ്ങള്‍ക്കായി ഒരു വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി എത്രയും വേഗം അത് നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തുന്ന തരത്തിലായിരിക്കണം.
എല്ലാ പൊതുപരിപാടികളും ആഘോഷങ്ങളും ആളുകളുടെ ഒത്തുചേരലുകളും ഈ കാലയളവിൽ നിരോധിക്കും.
ആശങ്കപ്പെടേണ്ട
അവശ്യസാധനങ്ങളും മറ്റും വാങ്ങാനുള്ള സൗകര്യം ഇക്കാലയളവിലുണ്ടാകും. ലോക്ക് ഡൗൺ കാലയളവിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവയാണ്-
പാൽ വിതരണ കേന്ദ്രങ്ങൾ
റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കളുടെ വില്പ്പനകേന്ദ്രങ്ങള്
പച്ചക്കറി- പഴവർഗ കടകൾ
ഭക്ഷ്യഉത്പാദന – സംഭരണ കേന്ദ്രങ്ങൾ
പെട്രോൾ പന്പുകൾ
സർക്കാർ- സ്വകാര്യ ആശുപത്രികൾ
മരുന്നുകടകൾ
മരുന്നു നിർമാണ കന്പനികൾ
വാർത്തവിനിമയ സംവിധാനങ്ങൾ
ടെലികോം കന്പനികൾ
ബാങ്കുകളും എടിഎമ്മുകളും
സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും
ഹോട്ടലുകളും റസ്റ്ററന്റുകളും
14 പോസ്റ്റ് ഒാഫീസുകൾ
എന്നാൽ ഈ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആള്‍ക്കൂട്ടം രൂപപ്പെടുന്ന സാഹചര്യം തടയും.
ഇവയുടെ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ച സമയ ക്രമീകരണം പാലിക്കണം.
ആറോ ഏഴോ പേര് മാത്രം ഒരു സമയം ഉണ്ടാകുന്ന തരത്തില്‍ ബന്ധപ്പെട്ടവര്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഏതൊക്കെ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണം, ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണ്.
ആർക്കൊക്കെ പുറത്തിറങ്ങാം
പോലീസ് ഉദ്യോഗസ്ഥർ
ഡോക്ടർമാർക്കും നഴ്സുമാർക്കും
3.ശുചീകരണത്തൊഴിലാളികൾ
ഭരണാധികാരികൾ,
മാധ്യമ പ്രവർത്തകർ,
ആവശ്യസേവനങ്ങൾ നൽകുന്ന ആളുകൾ
ലോക്ക് ഡൗൺ ഏങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് ആളുകൾ സാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാം.
നിർദേശം ലംഘിക്കുന്നവർക്കെതിരേ എപിഡമിക് ഡിസീസസ് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ട്.