ലോക്ക്ഡൗണ്‍ നല്ലത്, പക്ഷേ പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് പണം നല്‍കും? പി.ചിദംബരം
ലോക്ക്ഡൗണ്‍ നല്ലത്, പക്ഷേ പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് പണം നല്‍കും? പി.ചിദംബരം
ലോക്ക്ഡൗണ്‍ നല്ലത്, പക്ഷേ പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് പണം നല്‍കും? പി.ചിദംബരം
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ശ്രദ്ധാപൂര്‍വം കേട്ട ശേഷം സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരമാണ് തനിക്ക് ബാക്കിയാകുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക്ക്ഡൗണ്‍ വൈകി, പക്ഷേ ഒരിക്കലും ഇല്ലാത്തതിനേക്കാള്‍ നല്ലതാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒരു വിടവ് ബാക്കിയാകുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് അടുത്ത 21 ദിവസങ്ങളില്‍ ആരാണ് പണം നല്‍കുക? പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടിയുടെ അര്‍ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. കോവിഡ്-19 വരുത്തുന്ന സാമ്ബത്തിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ അടുത്ത നാലോ ആറോ മാസത്തിനുള്ളില്‍ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രത്യേക സാമ്ബത്തിക പ്രഖ്യാപിക്കാന്‍ നാലിലേറെ ദിവസം എടുക്കുന്നതെന്തുകൊണ്ടാണ്? നാലു മണിക്കൂറിനുള്ളില്‍ പാക്കേജ് ഒരുക്കാന്‍ കഴിവുള്ളവര്‍ നമുക്കുണ്ടെന്നും ചിദംബരം പറഞ്ഞു. ഓരോ പൗരനും ലോക്ക്ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ശരിയായ കാര്യം. ഒരു സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രര്‍, ദൈനംദിന തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പോക്കറ്റുകളില്‍ പണം ഇടുന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി മനസിലാക്കുന്നുവെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച ശേഷം മറ്റ് മേഖലകളിലെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ കര്‍ഷകര്‍ എങ്ങനെ വിളവെടുക്കും എന്നുതുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു.