ലോക്ക് ഡൗൺ കാലത്തെ വൈദ്യുത വില വർദ്ധനവിൽ പ്രതിഷേധിച്ച് പായം മണ്ഡലം…..

0 481

ലോക്ക് ഡൗൺ കാലത്തെ വൈദ്യുത വില വർദ്ധനവിൽ പ്രതിഷേധിച്ച് പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. പി.സി പോക്കർ, മട്ടിണി വിജയൻ ,ടോം മാത്യു, മൂര്യൻ രവീന്ദ്രൻ , ഹംസനാരോൻ തുടങ്ങിയവർ സംസാരിച്ചു.