ലോക്​ഡൗണ്‍ നീണ്ടു നിന്നാല്‍ കോവിഡ്​ മരണങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാവും -നാരായണമൂര്‍ത്തി

0 636

ലോക്​ഡൗണ്‍ നീണ്ടു നിന്നാല്‍ കോവിഡ്​ മരണങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാവും -നാരായണമൂര്‍ത്തി

ന്യൂഡല്‍ഹി: ലോക്​ഡൗണ്‍ നീണ്ടു പോയാല്‍ കോവിഡ്​ മരണ​ങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാവുമെന്ന്​ ഇന്‍ഫോസിസ്​ സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തി. ബുധനാഴ്​ച വ്യാപാര പ്രമുഖരുമായി നടത്തിയ വെബിനാറിലായിരുന്നു നാരായണമൂര്‍ത്തിയുടെ പ്രസ്​താവന.

വൈറസ്​ ഭീതിക്കിടയിലും ജീവിതം മുന്നോട്ട്​ കൊണ്ടുപോകാന്‍ കഴിയണം. രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കര്‍ശന സുരക്ഷയോടെ ജനങ്ങള്‍ക്ക്​ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണം. ഇന്ത്യക്ക്​ അധികകാലം ലോക്​ഡൗണുമായി മുന്നോട്ട്​ പോകാനാവില്ല. അങ്ങനെയുണ്ടായാല്‍ ഒരു ഘട്ടത്തില്‍ കോവിഡ്​ മരണങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുന്‍ റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍ രഘുറാം രാജനും ലോക്​ഡൗണ്‍ നീട്ടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്കിടെയായിരുന്നു രഘുറാം രാജ​​െന്‍റ പ്രസ്​താവന. ലോക്​ഡൗണ്‍ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ സാധാരണക്കാരെ രക്ഷിക്കാന്‍ 65,000 കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു..