ലോക്ക്ഡൗണ്‍: ഭാഗിക ള്ളവുകളോടെ മേയ് 15 വരെ നീട്ടണമെന്ന് കേരളം

0 544

ലോക്ക്ഡൗണ്‍: ഭാഗിക ള്ളവുകളോടെ മേയ് 15 വരെ നീട്ടണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ ഇളവ് അനുവദിക്കാമെന്ന ഉപാധിയോടെ ലോക്ക്ഡൗണ്‍ അടച്ചിടല്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കേരളം. മേയ് 15 വരെ ഇത്തരത്തില്‍ അടച്ചിടല്‍ തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിലക്കുകള്‍ ശ്രദ്ധയോടെ മാത്രമെ പിന്‍വലിക്കാവു എന്നും കേരളം സൂചിപ്പിച്ചിട്ടുണ്ട്.

അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കേണ്ട ദേശീയ നയമാണ് വേണ്ടതെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധാനം ചെയ്‌ത ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടം ഇല്ലെന്നുറപ്പാക്കുന്ന തരത്തില്‍ അടച്ചിടല്‍ തുടരാം. എന്നിങ്ങനെയാണ് കേന്ദ്രത്തിനോട് കേരളം നടത്തിയ നിര്‍ദേശങ്ങള്‍.