ലോക്ക് ഡൗണ്‍; നാടന്‍ കലാകാരന്‍മാര്‍ക്ക് ധനസഹായം നല്‍കും

0 282

ലോക്ക് ഡൗണ്‍; നാടന്‍ കലാകാരന്‍മാര്‍ക്ക് ധനസഹായം നല്‍കും

ലോക്ക് ഡൗണ്‍ മൂലം കഷ്ടതയനുഭവിക്കുന്ന നാടന്‍ കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക വകുപ്പ് മുഖേന പ്രതിമാസം 1000 രൂപ വീതം രണ്ട് മാസത്തേക്ക് സമാശ്വാസ ധനസഹായം നല്‍കും.  പത്ത് വര്‍ഷമായി നാടന്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും നിലവില്‍ കലാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത് കാരണം ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ കാലാകാരന്‍മാര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.    സര്‍ക്കാര്‍ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ, മറ്റ് ഏജന്‍സികളില്‍ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ, ശമ്പളമോ, പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ധനസഹായത്തിന് അര്‍ഹരല്ല.  സഹായധനത്തിനുള്ള അപേക്ഷ ഫോക്‌ലോര്‍ അക്കാദമി മുഖേനയാണ് നല്‍കേണ്ടത്.   അപേക്ഷ ഫോറം www.keralafolkloreacademy.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.  പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷകന്റെ  ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി ഉള്‍പ്പെടെയുള്ള പാസ്ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം.  പൂരിപ്പിച്ച അപേക്ഷകള്‍ സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, ചിറക്കല്‍ പി ഒ, കണ്ണൂര്‍ 670011 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ keralafolkloreacademy@gmail.com എന്ന ഇ മെയില്‍ മുഖേനയോ ഏപ്രില്‍ 30 നകം ലഭിക്കണം