ലോക്ക് ഡൗൺ നിയമ ലംഘനം – ഇരിട്ടി പോലീസ് സബ് ഡിവിഷൽ രജിസ്റ്റർ ചെയ്തത് 260 ഓളം കേസുകൾ.

0 987

ലോക്ക് ഡൗൺ നിയമ ലംഘനം – ഇരിട്ടി പോലീസ് സബ് ഡിവിഷൽ രജിസ്റ്റർ ചെയ്തത് 260 ഓളം കേസുകൾ.

ഇരിട്ടി: ലോക്ക് ഡൗൺ നിയമലംഘനത്തിത്തിൻ്റെ പേരിൽ 260തിൽ അധികം കേസുകളാണ് ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു 150തോളം ബൈക്കുകളും , 20 കാറുകളും ,10 ഓട്ടോറിക്ഷകളും ഒരു ലോറിയും സബ് ഡിവിഷന് കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഓട്ടോറിക്ഷകളിലും മറ്റുമായി ഒരു കാര്യവുമില്ലാതെ ടൗണുകളിൽ എത്തിയവരെയാണ് പോലീസ് പിടികൂടിയത് . ഇതു കൂടാതെ വിവിധ ഇടങ്ങളിൽ കൂട്ടംകൂടി നിന്നുള്ളവർക്ക് എതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വിവിധഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ഇതൊന്നും മുഖവിലക്കെടുക്കാതെ വാഹനങ്ങളിൽ ചിലർ കറങ്ങി നടക്കുന്നത് . ഇവർക്കെതിരെയാണ് പോലീസ് നിയമ നടപടിയും ശക്തമാക്കിയത് . പലതവണ മുന്നറിയിപ്പു നൽകിയിട്ടും വാഹനങ്ങളിൽ ആളുകൾ എത്തുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത് .
കേളകം പോലീസ് സ്റ്റേഷനിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത് .15 ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. പേരാവൂർ പോലീസ് സ്റ്റേഷനിൽ 28 കേസുകളും രജിസ്റ്റർ ചെയ്തു. 35 ബൈക്കുകളാണ് പിടികൂടിയത്. മട്ടന്നൂരിൽ 50 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 6 കാറുകൾ പോലീസ് പിടിച്ചു . ആറളം പോലീസ് സ്റ്റേഷനിൽ 15 കേസുകളും രണ്ട് ബൈക്കുകളും പിടികൂടി.
കരിക്കോട്ടക്കരിയിൽ 18 കേസുകളാണ് ഉള്ളത് 10 ബൈക്കുകളും 5 കാറുകളും 3 ഓട്ടോറിക്ഷകളും ഒരു ലോറി പിടികൂടി.
മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത് .18 ബൈക്കുകളും ഒരു കാറും പിടികൂടിയിട്ടുണ്ട്. ഉളിക്കലിൽ 13 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 ബൈക്കുകളും രണ്ട് കാറുകളും പിടികൂടി .ഇരിട്ടി പോലീസ് സ്റ്റേഷനിൽ 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 20 ബൈക്കുകളും 6 കാറുകളും പിടികൂടി . ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തത്തിൽ 25 ബൈക്കുകളും ,രണ്ട് ജീപ്പുകളും ആണ് പോലീസ് പിടികൂടിയത് .
ലോക്ക് ഡൗൺ കഴിയുന്നവരെയും വാഹനങ്ങൾ വിട്ടുനൽകുകയില്ലെന്നു മാത്രമല്ല ഇവർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട് .
പ്രധാന റോഡുകളിൽ അല്ലാതെ തന്നെ പോക്കറ്റ് റോഡുകളിലൂടെയും അനാവശ്യമായി വാഹനങ്ങളുമായി യാത്രചെയ്യുന്നവർക്ക് എതിരെയും നടപടി കർശനമാക്കി