ലോക് ഡൗൺ ലംഘനം: ഇരിട്ടി സബ് ഡിവിഷന് കീഴിൽ കർശന നടപടികളുമായി പോലീസ് രംഗത്ത്

0 793

 

ഇരിട്ടി: കൊറോണ വൈറസ് ബാധയെ ചെറുക്കാൻ രാഷ്ട്രമാകെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതിനെ ചെറുക്കാൻ ഇരിട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ കർശന നടപടികളുമായി പോലീസ് രംഗത്ത്. ഇതിനായി വിവിധ സ്റ്റേഷനുകൾക്ക് കീഴിൽ നിരവധി മൊബൈൽ പെട്രോൾ സംഘങ്ങളും പിക്കറ്റ് പോസ്റ്റുകളും സജ്ജീകരിച്ചു.
വിവിധ സ്റ്റേഷനുകളിൽ നിലവിൽ വന്ന പിക്കറ്റ് പോസ്റ്റുകളും മൊബൈൽ പെട്രോൾ സംഘങ്ങളും ഇങ്ങിനെയാണ്‌. ആറളത്ത് നാല് പിക്കറ്റ് പോസ്റ്റ്, രണ്ട് മൊബൈൽ , കരിക്കോട്ടക്കരിയിൽ 4 പിക്കറ്റ് പോസ്റ്റ്, 2 മൊബൈൽ, മുഴക്കുന്നിൽ 3 പിക്കറ്റ് പോസ്റ്റ് , 2 മൊബൈൽ , ഇരിട്ടിയിൽ 3 പിക്കറ്റ് പോസ്റ്റ് 4 മൊബൈൽ
ബുധനാഴ്ച ഇരിട്ടി പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളിലായി ഒരു കാറും നാല് ടൂവീലറും കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളിലായി രണ്ട് ടൂവീലറുകളും, കരിക്കോട്ടക്കരി സ്റ്റേഷനിൽ രണ്ട് കേസുകളിലായി 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിൽ എടുത്തു. ആറളം സ്റ്റേഷനിൽ ഒരു കേസ് മാത്രമാണ് ഉണ്ടായത്.