ലോക്ക് ഡൗണ്‍; രാജ്യത്ത് ഏപ്രില്‍ 14 വരെ ട്രെയിന്‍ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ

0 222

ലോക്ക് ഡൗണ്‍; രാജ്യത്ത് ഏപ്രില്‍ 14 വരെ ട്രെയിന്‍ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി.

അവശ്യ വസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി ചരക്ക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു.സബര്‍ബന്‍ ട്രെയിനുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.