കോല്‍ക്കത്ത: പാല് വാങ്ങുന്നതിന് വീട്ടില്‍നിന്നു പുറത്തിറങ്ങിയ യുവാവ് പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയില്‍ ബുധനാഴ്ചയാണു സംഭവം.
ലാല്‍ സ്വാമി എന്ന യുവാവാണ് മരിച്ചത്. പാല് വാങ്ങുന്നതിനായാണ് സ്വാമി പുറത്തേക്കു പോയത്. ലോക്ക്ഡൗണിനിടെ കൂട്ടംകൂടിനിന്ന ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിനിടെ സ്വാമിയും ഇതില്‍ ഉള്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലാല്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്വാമിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു. അതേസമയം, ലാല്‍ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പോലീസ് പറയുന്നത്.