മാനന്തവാടി: ലോക്ക് ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച എട്ടു യുവാക്കൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തു
മാനന്തവാടി: ലോക്ക് ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച എട്ടു യുവാക്കൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തു. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലിൽ വിഷുദിനത്തിലാണ് സംഭവം. പ്രദേശവാസികളായ രണ്ട് യുവാക്കൾക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേർക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പ്രദേശവാസികൾ രഹസ്യമായി ഇവർ ഫുട്ബാൾ കളിക്കുന്നത് റെക്കോഡ് ചെയ്ത് െവച്ചിരുന്നു. ഇതിെൻറ സഹായത്തിലാണ് കേസെടുത്തത്.