നിങ്ങള്‍ ഒരുമാസമായല്ലേ ആയുള്ളൂ, ഞാന്‍ ആറരക്കൊല്ലമായി ലോക്​ഡൗണിലാണ്’ – ശ്രീശാന്ത്​

0 1,706

നിങ്ങള്‍ ഒരുമാസമായല്ലേ ആയുള്ളൂ, ഞാന്‍ ആറരക്കൊല്ലമായി ലോക്​ഡൗണിലാണ്’ – ശ്രീശാന്ത്​

 

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തി​​​​െന്‍റ ഭാഗമായി ഒരുമാസത്തിലേറെക്കാലമായി ലോക്​ഡൗണിലായ ഇന്ത്യന്‍ ജനത ഏറെ പ്രയാസത്തിലാണ്​. ഇഷ്​ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാകാതെയും പുറത്തിറങ്ങാനാകാതെയും മനംമടുപ്പിക്കുന്ന അവസ്​ഥയിലാണ്​ പലരും. എന്നാല്‍ കരിയറില്‍ കഴിഞ്ഞ ആറര വര്‍ഷമായി താന്‍ ലോക്​ഡൗണില്‍ കഴിയുകയാണെന്ന്​ ഒരു അഭിമുഖത്തില്‍ തുറന്ന്​ പറഞ്ഞിരിക്കുകയാണ്​ മലയാളിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം എസ്​. ശ്രീശാന്ത്​. 2013ലെ ഐ.പി.എല്‍ വാതുവെപ്പ്​ കേസില്‍ ലഭിച്ച വിലക്ക്​ അടുത്ത സെപ്​റ്റംബറില്‍ അവസാനിക്കാനിരിക്കെ ഈ വര്‍ഷം വീണ്ടും ക്രിക്കറ്റില്‍ സജീവമാകാനൊരുങ്ങുന്ന ശ്രീശാന്ത്​ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്​. ഒരു ദേശീയ മാധ്യമത്തിന്​​ നല്‍കിയ അഭിമുഖത്തില്‍ വിലക്ക്​ കാലവും ക്രിക്കറ്റിനെക്കുറിച്ചും ഉള്ളുതുറക്കുകയാണ്​ ശ്രീശാന്ത്​.

 

ആറരക്കൊല്ലമായി ക്രിക്കറ്റ്​ എന്നില്‍ നിന്ന്​ പറിച്ചുമാറ്റപ്പെട്ടു

‘എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാന്‍ എ​​​​െന്‍റ പ്രഫഷനല്‍ ജീവിതത്തില്‍ ആറര വര്‍ഷമായി ലോക്​ഡൗണിലാണ്​. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട്​ മാത്രമാണ്​ ഇക്കാലയളവില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്​. ഏറെ ഇഷ്​ടപ്പെടുന്ന ക്രിക്കറ്റ്​ എന്നില്‍ നിന്ന്​ പറിച്ചുമാറ്റപ്പെട്ടു. അതെന്നോ​െടാപ്പമില്ലായിരുന്നു’ -37കാരനായ​ ശ്രീശാന്ത്​ പറഞ്ഞു.

‘ഒരുകാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്​. ക്രിക്കറ്റ്​ ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ എനിക്ക്​ അനുവാദമില്ല. പക്ഷേ, ഞാന്‍ വീട്ടിനുള്ളില്‍ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. ഏറെ സമയം ഞാനവിടെ ചെലവഴിക്കുന്നു. അക്കാലത്ത്​ പുറത്തിറങ്ങുക എനിക്ക്​ വളരെ ബുദ്ധിമുട്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ലോക്​ഡൗണ്‍ ചെലവഴിക്കുന്നത്​

‘എട്ടുമണിക്കൂര്‍ ഉറക്കം. നാല്,​ അഞ്ച്​ തവണകളായി ദിവസം രണ്ട്​ മണിക്കൂര്‍ ഭക്ഷണത്തിനായി ചെലവഴിക്കും. ആറ്​ മണിക്കുര്‍ പരിശീലനം. മറ്റ്​ കഴിവുകള്‍, കരുത്ത്, ചലനശക്​തി എന്നിവക്കായി മൂന്ന്​ മണിക്കൂര്‍. രണ്ട്​മുതല്‍ മൂന്ന്​ മണിക്കൂര്‍ വരെ കുടുംബത്തോടൊപ്പമിരുന്ന്​ സിനിമ കാണും. അത്​കൂടാതെ ദിവസം ഒരുമണിക്കൂര്‍ പ്ലേസ്​റ്റേഷനില്‍ ഗെയിമും കളിക്കും’.

 

 

ശ്രീശാന്ത്​ ജിമ്മില്‍

 

പന്തിലെ തുപ്പല്‍പ്രയോഗം നിരോധിക്കുന്നത്​ അസംബന്ധം

കോവിഡ്​ വ്യാപനത്തി​​​​െന്‍റ പശ്ചാത്തലത്തില്‍ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര്‍ പ്രയോഗിക്കു​ന്നത്​ നിരോധിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്​ ബൗളര്‍മാര്‍ക്ക്​ തിരിച്ചടിയാണ്​.

‘അല്ലെങ്കില്‍ തന്നെ ഇത്​ ബാറ്റ്​സ്​മാ​​​​െന്‍റ കളിയാണ്​. ഈ നിയമം നടപ്പില്‍ വരുത്തുകയാ​െണങ്കില്‍ റിവേഴ്​സ്​ സ്വിങ്​ പന്തുകള്‍ എറിയാന്‍ പ്രയാസമാകും. കളിക്കളം വീണ്ടുമുണരു​േമ്ബാള്‍ രോഗമില്ലാത്തവരായിരിക്കണം ഇറങ്ങുന്നത്​. അസുഖബാധിതര്‍ എന്തിനാണ്​ കളിക്കുന്നത്​. മത്സരം ആരംഭിക്കുന്നതിന്​ മുമ്ബ്​ കളിക്കാരെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണം’.

‘ചില സമയങ്ങള്‍ പന്ത്​ മിനുസപ്പെടുത്താന്‍ ഉമിനീരിനേക്കാള്‍ നല്ലത്​ വിയര്‍പ്പാണ്​. ഫാസ്​റ്റ്​ ബൗളിങ്​ ഒരുകലയാണ്​. റിവേഴ്​സ്​ സ്വിങ്ങിനായി പന്ത്​ പഴയതാകുന്നത്​ വരെ കാത്തിരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. സാധാരണ സ്വിങ്​ ലഭിക്കുന്ന സമയം തന്നെ പന്ത്​ റിവേഴ്​സ്​ സ്വിങ്​ ചെയ്യിക്കുന്നത്​ ഞാന്‍ ആസ്വദിക്കാറുണ്ട്​. ഞാന്‍ വീണ്ടും കളിക്കളത്തിലെത്തു​േമ്ബാള്‍ നിങ്ങള്‍ക്കത്​ കാണാം. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്​റ്റ്​ ബൗളറാകാന്‍ ഇനിയും എനിക്ക്​ സാധിക്കുമെന്ന്​ തന്നെയാണ്​ വിശ്വാസം’ താരം പറഞ്ഞു നിര്‍ത്തി.

 

 

ഇന്ത്യന്‍ പേസ്​ ഫാക്​ടറിയിലേക്കുള്ള അടുത്ത കണ്ടെത്തലായി 2005ല്‍ അവതരിച്ച ശ്രീശാന്ത്​ 2007ലും 2011ലും ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഭാഗ്യശ്രീയായി നിലകൊണ്ടു. മികച്ച പ്രകടനങ്ങളുമായി ഇന്ത്യന്‍ ടീമി​​​​െന്‍റ പ്രധാന പേസ്​ ആയുധമായി നില കൊള്ളു​േമ്ബായും ക്ഷിപ്രകോപിയായ താരം വിവാദങ്ങളുടെ തോഴനായി മാറി. കളിക്കളത്തില്‍ സ്​ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതും പ്രയാസ​​മായി മാറി. 2013ല്‍ ഐ.പി.എല്‍ വാതുവെപ്പ്​ കേസില്‍ ആരോപണവിധേയനായ ശ്രീശാന്തിനെ ആജീവനാന്തമായിരുന്നു ബി.സി.സി.ഐ വിലക്കിയത്​. എന്നാല്‍ വിലക്ക്​ ഓംബുഡ്​സ്​മാന്‍ ലഘൂകരിച്ചതാണ്​ ശ്രീശാന്തിന്​ തുണയായത്​​. 2011ലാണ്​ ശ്രീ അവസാനമായി ഇന്ത്യന്‍ ജഴ്​സിയണിഞ്ഞത്​.