ലോക്ഡൗണില്‍നിന്നു പടിപടിയായി പടിയിറങ്ങാനുള്ള ഇളവുകളാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

0 981

ലോക്ഡൗണില്‍നിന്നു പടിപടിയായി പടിയിറങ്ങാനുള്ള ഇളവുകളാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍സോണില്‍ ബസ്, ടാക്സി സർവീസുകള്‍ ഭാഗികമായി അനുവദിച്ചു. റീട്ടെയില്‍ മദ്യഷോപ്പുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. ഓറഞ്ച് സോണുകളിലും ടാക്സികള്‍ക്ക് അനുമതിയുണ്ട്. റെഡ്സോണുകളില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും സർക്കാര്‍ സ്വകാര്യ ഓഫിസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി.

ഗ്രീന്‍സോണുകളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാവുന്ന വന്‍ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന് പൊതുവായി സോണുകള്‍ വ്യത്യാസമില്ലാതെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഒഴിച്ച് നിര്‍ത്തി ബാക്കി എല്ലാ മേഖലകളിലും ഗ്രീന്‍സോണുകളില്‍ അനുമതിയുണ്ട്. 50% യാത്രക്കാരുമായി ജില്ലകള്‍ക്കകത്തു ബസ് സർവീസ് നടത്താം. ബസ് ഡിപ്പോകളും 50% ജീവനക്കാരുമായേ പ്രവര്‍ത്തിക്കാവൂ.

റീട്ടെയില്‍ വിദേശ മദ്യഷോപ്പുകള്‍ക്കു പ്രവര്‍ത്തിക്കാം. പക്ഷേ, ആറടി ദുരത്തില്‍ ക്യൂ പാലിക്കണം. ഒരേസമയം അഞ്ചില്‍ കൂടുതലാളുകള്‍ കടകളില്‍ ഉണ്ടാകാന്‍ പാടില്ല. ഓറഞ്ച് സോണില്‍ രണ്ട് യാത്രക്കാരുമായി ടാക്സികള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഓടാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാ എന്നിവ തുറക്കാം. സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

‘ഇന്ത്യയിൽ കൊറോണയുടെ അവസാനമാകുന്നു; മേയ് 21ന് വൈറസ് വ്യാപനം നിലയ്ക്കും’
TOP NEWS
‘ഇന്ത്യയിൽ കൊറോണയുടെ അവസാനമാകുന്നു; മേയ് 21ന് വൈറസ് വ്യാപനം നിലയ്ക്കും’
കോവിഡ് റെഡ്സോണുകളെ രണ്ടായി തരംതിരിക്കാമെന്നും കേന്ദ്രസര്‍ക്കാർ വ്യക്തമാക്കി‍. രോഗവ്യാപനമില്ലാത്ത മേഖലകളെ ഓറഞ്ച് സോണുകളായി തിരിക്കാം. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന ഓറഞ്ച് സോണുകളില്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രാബല്യത്തില്‍വരും. കോവിഡ് വ്യാപനം വിലയിരുത്തിയാണ് രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തരംതിരിച്ചിട്ടുള്ളത്. ഇതില്‍ രോഗവ്യാപനം രൂക്ഷമായ മേഖലയാണ് റെഡ് സോണ്‍ ജില്ലകള്‍.

എന്നാല്‍, റെഡ് സോണ്‍ മേഖലകളില്‍ ആ ജില്ലയിലാകെ കോവിഡ് വ്യാപനമുണ്ടാകണമെന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് റെഡ് സോണ്‍ ജില്ലകളില്‍ രോഗവ്യാപനമില്ലാതെ മേഖലകളെ ഓറഞ്ച് സോണായി പ്രഖ്യാപിക്കാമെന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരു ജില്ലയിലെ പ്രത്യേക നഗരപ്രദേശത്ത് മാത്രമാണ് രോഗവ്യാപനമുള്ളതെങ്കില്‍ ആ നഗരസഭയെ മാത്രം റെഡ് സോണായി നിശ്ചയിക്കാം. അവിടെ റെഡ് സോണിന് നിശ്ചയിച്ചിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

ആ നഗരസഭാ അതിര്‍ത്തിക്ക് പുറത്ത് അതേ ജില്ലയിലെ രോഗവ്യാപനമില്ലാത്ത മറ്റ് നഗരസഭകളെയും പഞ്ചായത്തുകളെയും ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രത്തിന്റെ ഉത്തരവിലുണ്ട്. ഓരോ ആഴ്ചയും കേന്ദ്രം നിശ്ചയിക്കുന്ന സോണുകള്‍ പ്രകാരം ഇളവുകള്‍ ലഭിക്കുന്ന മേഖലകള്‍ മാറും. പ്രത്യേക സാഹചര്യങ്ങളില്‍ സോണ്‍ വ്യത്യാസമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെങ്കിലും കേന്ദ്ര ഉത്തരവ് മറികടന്ന് ഇളവുകള്‍ അനുവദിക്കരുത്.

ശമ്പളം പിടിക്കൽ, ജീവനക്കാരുടെ വായ്പാ– തിരിച്ചടവിനും,പലിശ നൽകുന്നതിനും ഇളവ്
TOP NEWS
ശമ്പളം പിടിക്കൽ, ജീവനക്കാരുടെ വായ്പാ– തിരിച്ചടവിനും,പലിശ നൽകുന്നതിനും ഇളവ്
റെഡ്സോണുകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍

∙ അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വാഹനങ്ങള്‍, നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ മാത്രം.

∙ പിന്‍സീറ്റ് യാത്രക്കാരനില്ലാതെ ഇരു ചക്രവാഹനങ്ങള്‍.

∙ നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകൾ തുറന്നു പ്രവർത്തിക്കാം

∙ കയറ്റുമതി യൂണിറ്റുകൾക്കും, വ്യവസായ എസ്റ്റേറ്റുകൾക്കും , വ്യവസായ ടൗൺഷിപ്പുകൾ

∙ മരുന്നുകൾ, മെഡിക്കൽ- ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക്

∙ഐടി ഹാർഡ്‌വെയർ നിർമാണ കേന്ദ്രങ്ങൾ

∙ ചണ വ്യവസായം

∙ നഗരങ്ങളിലെ ഒറ്റപ്പെട്ട കടകൾ

∙ ഹൗസിങ് കോംപ്ലക്സുകളിലെ കടകൾ

∙ തൊഴിലാളികൾ ലഭ്യമായ സൈറ്റുകളിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

യുഎസിലാണ് ജോലി, ഇന്ത്യയിൽ കുടുങ്ങി; രക്ഷപ്പെടാൻ 6.75 കോടിയുടെ പദ്ധതി
TOP NEWS
യുഎസിലാണ് ജോലി, ഇന്ത്യയിൽ കുടുങ്ങി; രക്ഷപ്പെടാൻ 6.75 കോടിയുടെ പദ്ധതി
∙ ഓൺലൈൻ വ്യാപാരം അവശ്യ വസ്തുക്കൾക്കുള്ള ഓണ്‍ലൈന്‍ വ്യാപനങ്ങള്‍

∙ഗ്രാമ പ്രദേശങ്ങളിൽ എല്ലാ തരത്തിലുള്ള നിർമാണ- വ്യവസായ പ്രവർത്തനങ്ങൾക്കും

∙ തൊഴിലുറപ്പ് ജോലികൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഷോപ്പിങ് മാളുകൾ ഒഴികെ ഉള്ള കടകൾ, കാർഷിക പ്രവർത്തനങ്ങൾ, കടൽ, പുഴ മത്സ്യ ബന്ധം, അനിമൽ ഹസ്ബൻഡറി, തോട്ടം മേഖല എന്നിവക്കും പ്രവര്‍ത്തിക്കാം.

∙ 33 ശതമാനം ഹാജരോടെ സ്വകാര്യ ഓഫിസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

∙ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നൂറുശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാം.

∙ കീഴ്ഉദ്യോഗസ്ഥര്‍ക്ക് 33 ശമതാനം ഹാജര്‍ മാത്രം.

സോണ്‍ വ്യത്യാസമില്ലാതെ തുടരുന്ന നിയന്ത്രണങ്ങള്‍

∙കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക അനുവദിക്കുന്നത് അല്ലാതെ റോഡ്, റെയില്‍, വ്യോമ ഗതാഗതം ഉണ്ടാകില്ല.

∙വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.

∙ ഹോട്ടലുകള്‍, റസ്‌റ്ററന്റുകൾ, സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിമ്മുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല.

∙ രാഷ്ട്രീയ, മത, സാമുദായിക ചടങ്ങള്‍ പാടില്ല.

∙ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

∙ 65 വയസിന് മുകളിലുള്ളവര്‍, മാരക രോഗങ്ങളുള്ളവര്‍, പത്തുവയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അത്യാവശ്യ അവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

∙ പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

∙ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.

∙ വിവാഹചടങ്ങളില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

∙ ശവസംസ്കാര ചടങ്ങുകളില്‍ 20 കൂടുതല്‍ ആളുകള്‍ പാടില്ല.

∙ പൊതുയിടങ്ങളില്‍ തുപ്പരുത്.

∙മദ്യം, പാന്‍, പുകയില ഉല്‍പ്പനങ്ങള്‍ക്ക് എന്നിവയ്‍ക്ക് പൊതുയിടങ്ങളില്‍ വിലക്ക്.

റെഡ് സോണിലെ അധിക നിയന്ത്രണങ്ങള്‍ ഇവയ്‍ക്കാണ്

∙സൈക്കിള്‍ റിക്ഷ, ഓട്ടോ റിക്ഷ, ടാക്സി, ജില്ലകള്‍ക്ക് അകത്തെ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പ്, സ്പാ, സലൂണ്‍ എന്നിവ തുറക്കില്ല.

ഓറഞ്ച് സോണുകളില്‍ ബസ് സര്‍വീസ് ഉണ്ടാകില്ല.