ലോക്ക് ഡൗണ്‍: തൃശൂരില്‍ മദ്യം ലഭിക്കാത്തതില്‍ യുവാവ് ആത്മഹത്യ ചെയ്തു

0 1,391

 

തൃശ്ശൂര്‍: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്‌. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

പോലീസ് എഫ്‌ഐആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. സനോജ് അവിവാഹിതനാണ്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു. നാല് പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായി മന്ത്രി വെളിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Get real time updates directly on you device, subscribe now.