തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ളലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. അനാവശ്യമായി പുറത്തിറങ്ങിയ 1258 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 923 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി തുരുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയില്‍ 159 (തിരുവനന്തപുരം സിറ്റി – 40, തിരുവനന്തപുരം റൂറല്‍ – 119) കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 180 പേരെ (തിരുവനന്തപുരം സിറ്റി – 37, തിരുവനന്തപുരം റൂറല്‍ – 143 ) അറസ്റ്റ് ചെയ്യുകയും 98 വാഹനങ്ങള്‍ ( തിരുവനന്തപുരം സിറ്റി – 28, തിരുവനന്തപുരം റൂറല്‍ – 68) കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 14 പേരെ അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 19 പേരെ അറസ്റ്റ് ചെയ്യുകയും 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 11 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്ബത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.