രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ 19 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

0 461

രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ 19 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​യ് മൂ​ന്നു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. ഏ​പ്രി​ൽ 20 വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. മു​ൻ​പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ടി​വ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. 20ന് ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​തു​ണ്ട്. രോ​ഗ്യ​വ്യാ​പ​നം കു​റ​യു​ന്ന ഇ​ട​ങ്ങ​ളി​ൽ 20ന് ​ശേ​ഷം ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മാ​ര്‍​ച്ച് 24ന് ​ആ​രം​ഭി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Get real time updates directly on you device, subscribe now.