ലോക്ക് ഡൗൺ: മുഴക്കുന്ന് പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്ന സമയക്രമം പഞ്ചായത്തധികൃതർ നിശ്ചയിച്ചു

0 598

ലോക്ക് ഡൗൺ: മുഴക്കുന്ന് പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്ന സമയക്രമം പഞ്ചായത്തധികൃതർ നിശ്ചയിച്ചു

ഇരിട്ടി : ലോക്ക് ഡൗൺ നിലനിൽക്കുന്ന മെയ് 31 വരെ നിയന്ത്രണങ്ങൾക്കു വിധേയമായി മുഴക്കുന്ന് പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്ന സമയക്രമം പഞ്ചായത്തധികൃതർ നിശ്ചയിച്ചു. പഞ്ചായത്തിലെ മുഴക്കുന്ന്, കാക്കയങ്ങാട്, വിളക്കോട് ടൗണുകളിലെ കച്ചവട സ്ഥാപങ്ങൾക്കുള്ള സമയക്രമമാണ് നിശ്ചയിച്ചത്.
22 ന് വെള്ളിയാഴ്ച എല്ലാ സ്ഥാപനങ്ങളും സ്ഥാപന പരിസരങ്ങളും ശുചീകരിക്കണം. അവശ്യ വസ്തുക്കൾ ഒഴികെയുള്ളവ ആ ദിവസം വ്യാപാരം നടത്താൻ പാടില്ല. കച്ചവട സ്ഥാപനങ്ങളിൽ നിർബന്ധമായും പൊതുജനങ്ങൾക്ക് വേണ്ടി സാനിട്ടൈസർ , ടോക്കൺ എന്നിവ ഏർപ്പെടുത്തണം. 22 ന് കടകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളും ശുചിത്വ സൗകര്യങ്ങളും ആരോഗ്യവകുപ്പും, തദ്ദേശ സ്വയംഭരണ – പോലീസ് അധികാരികളും പരിശോധിച്ച് ഉറപ്പു വരുത്തും.
പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങളും ദിവസവും ചുവടെ കൊടുക്കുന്നു.
പച്ചക്കറി, പഴം, മത്സ്യം, മാംസം, പ്ലോർ മിൽ, വളം കീടനാശിനി, വർക്ക് ഷോപ്പ് , ടയർ കടകൾ – ഞായർ ഒഴികെ എല്ലാ ദിവസവും. തുണിക്കട, ടൈലറിംഗ് – തിങ്കൾ, വ്യാഴം, ശനി. ഫാൻസി,സ്റ്റേഷനറി, ഫൂട്ട് വേർ , പൂജാ സ്റ്റോർ – ചൊവ്വ, ബുധൻ, വെള്ളി. ഹാർഡ്‌വെയർ, സിമന്റ്, ടൈൽസ്, പെയിന്റ്, ഇലട്രോണിക്‌സ് – തിങ്കൾ, ബുധൻ, വെള്ളി. മലഞ്ചരക്ക് – ചൊവ്വ, വ്യാഴം , ശനി. മൊബൈൽ ഷോപ്പ് , വാച്ച് വർക്സ്, കണ്ണട, സ്റ്റുഡിയോ – ചൊവ്വ, ശനി. ഫർണിച്ചർ – ചൊവ്വ, വെള്ളി. ഡ്രൈവിങ് സ്‌കൂൾ , ഫൈനാൻസ് – തിങ്കൾ, വ്യാഴം. വീട്ടുപകരണങ്ങളുടെ റിപ്പയർ , അലൂമിനിയം ഫാബ്രിക്കേഷൻ – ചൊവ്വ, വ്യാഴം. ജ്വല്ലറി- ബുധൻ , ശനി. ഫോട്ടോസ്റ്റാറ്റ് – തിങ്കൾ മുതൽ വെള്ളിവരെ. ആക്രിക്കട – ബുധൻ, ശനി. ബാർബർ ഷോപ്പ് – തിങ്കൾ, ബുധൻ, വെള്ളി, ശനി. പലചരക്ക് കടകൾ – (റഫീക്ക്, ഐടിസി, എം. ശ്രീധരൻ, സൂപ്പർ മാർക്കറ്റ്) – തിങ്കൾ, ബുധൻ, വെള്ളി. (മുദ്ര , മമ്മു ഹാജി, രാധാ കൃഷ്ണൻ , ഷാലിമാർ) – ചൊവ്വ, വ്യാഴം, ശനി. ബേക്കറികൾ – (കുളിർമ്മ, ദീപ്തി ) – തിങ്കൾ, ബുധൻ, വെള്ളി. (ബേബി, ലിംറ , സോമൻ ) – ചൊവ്വ, വ്യാഴം, ശനി. മറ്റ് എല്ലാ കച്ചവട സ്ഥാപനങ്ങളും- തിങ്കൾ, ബുധൻ, വെള്ളി. എല്ലാ കച്ചവട സ്ഥാപനങ്ങളും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാത്രം. ഹോട്ടലുകളിൽ രാവിലെ 7 മുതൽ രാത്രി 10 വരെ പാർസൽ സർവീസ് മാത്രം അനുവദനീയമാണ്.