ലോക്ക് ഡൗണ്‍: മുത്തങ്ങ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ചരക്ക് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
ലോക്ക് ഡൗണ്‍: മുത്തങ്ങ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ചരക്ക് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
വയനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ചരക്ക് വാഹനങ്ങള്‍ ദീര്‍ഘനേരമായി കുടുങ്ങിക്കിടക്കുന്നു. കേരളത്തിലേക്ക് വന്ന വാഹനങ്ങളും കേരളത്തില്‍ നിന്നും ചരക്കുമായി പോയ വാഹനങ്ങളുമാണ് മുത്തങ്ങയില്‍ കുടുങ്ങിയത്. കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലെന്നും അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്നുമാണ് ഡ്രൈവര്‍മാരുടെ ആവശ്യം.