ലോഗോ മല്‍സരം: വിജയികളെ പ്രഖ്യാപിച്ചു

0 170

ലോഗോ മല്‍സരം: വിജയികളെ പ്രഖ്യാപിച്ചു

കൊവിഡ് നിയന്ത്രണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകളുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പുതിയെരു സ്വദേശി കെ വി സഞ്ജീവ് ഡിസൈന്‍ ചെയ്ത ലോഗോയാണ് നോ മാസ്‌ക് നോ എന്‍ട്രി ക്യാമ്പയിനായി തെരഞ്ഞെടുക്കപ്പെട്ടത്. സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിനിനായി തൊടുപുഴ സ്വദേശി അജ്മല്‍ ആസാദ് തയ്യാറാക്കിയ ലോഗോയും തെരെഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനത്തുകയായ 3001 രൂപയും സര്‍ട്ടിഫിക്കറ്റും ഉപഹാരവും അടുത്ത ദിവസം നടക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറും. ക്യാംപയിന്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍, വീഡിയോ, ട്രോള്‍, കാര്‍ട്ടൂണ്‍ മല്‍സരങ്ങളിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കും.