ലോകനാർകാവ് ഭഗവതി ക്ഷേത്രം- LAKANARKAV BAGAVATHY TEMPLE KOZHIKODE

LOKANARKAV TEMPLE KOZHIKODE

0 280

കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് ലോകനാർ കാവ്ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ് . ലോകനാർകാ വിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേ ത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്

ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദി കാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുത പ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെ ല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.

ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.

ഐതിഹ്യം

ആയിരത്തി അഞ്ഞുറിലധികം വർഷം മുമ്പ് കേരളത്തിലെക്ക് കുടിയേ റിപ്പാർത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിൻതുടർച്ചകാർക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം  സ്ത്രീയുടെ രൂപത്തിൽ കുടിയേറിയ ദേവിയെ ഇവർ അമ്മയാ യിട്ടാണ് കാണുന്നത്. കാവിൻറെ സ്ഥാപകരുടെ ഓർമ്മക്കായി പ്രധാന കവാടത്തിനു വലതു വശത്തു സ്ഥാപിച്ചിട്ടുള്ള പീഠത്തിൽ വണങ്ങി അവരുടെ അനുവാദം വാങ്ങിയ ശേഷം മാത്രമേ കാവിൽ പ്രവേശി ക്കുവാൻ പാടുളളൂ എന്നാണ്‌ ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മ ണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുൻതൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികർ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണർക്കു മുകളിൽ മലയാള ബ്രാഹ്മണർ മാത്രമാണ് ഉള്ളത്.

പിൽക്കാലത്ത് നായർ സമുദായവുമായി വിവാഹ ബന്ധങ്ങൾ സ്വീകരി ക്കുകയും നായന്മാരുടെ ആചാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവെങ്കി ലും  നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ നായർ സമുദായ ത്തിലേതിൽനിന്നും വ്യത്യസ്തമാണ്.

നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ  നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന താമസ , ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും  മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങൾ എന്നിവയുടെ വഴിപാട് സമർപ്പണവും ഈ കാവിൽ ഇല്ല എന്ന വസ്തുതയിൽ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തി ലേക്ക്  ചൂണ്ടുന്നു.

ലോകനാർകാവും കളരിപ്പയറ്റും

ലോകനാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തിൽ നാടൻ കലയായ തച്ചോളികളി അവതരിപ്പിക്കാറുണ്ട്. ഉത്സവത്തിന് അവത രിപ്പിക്കുന്ന ഈ നൃത്തത്തിന് ആയോധന കലയായ കളരി പ്പയറ്റു മായി വളരെ സാമ്യമുണ്ട്. ഇന്നും കളരിപ്പയറ്റ് അഭ്യാസികൾ അരങ്ങേറ്റ ത്തിനുമുൻപ് ഇവിടെ വന്ന് ലോകനാർകാവ് ഭഗവതി യുടെ അനുഗ്രഹം വാങ്ങുന്നു.

വടക്കൻപാട്ടിലെ വീരനായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. വടക്കൻ പാട്ടുകളിലും അനുബന്ധ ഐതി ഹ്യങ്ങളിലും, പ്രത്യേകിച്ച് തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താ റുണ്ടെങ്കിലും ഇവിടുത്തെ ഭക്തൻ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേൽ അധികാരമോ അവകാശമോ ഇല്ല. വടക്കൻ പാട്ടുകളിലെ നായകരുടെ ആരാധനാ മൂർത്തി കാളിയും ലോകനാർകാവിലെ പ്രതിഷ്ഠ ദുർഗ്ഗയുമാണ്.

ഉത്സവങ്ങൾ

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം . നാൽപത്തിയൊന്നു ദിവസം നീണ്ടു നിൽക്കുന്ന  വൃശ്ചികമാ സത്തിലെ മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ് . തച്ചോളിക്കളി എന്ന കലാരൂപം ഇവിടത്തെ പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.