ലോകായുക്ത ഓർഡിനൻസ്; കോടിയേരിയെ തള്ളി സി.പി.ഐ

0 1,789

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ വീണ്ടും എതിപ്പുമായി സി.പി.ഐ. ഓർഡിനൻസ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം ഭേദഗതി ചെയ്യുകയല്ല, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്റെ ഇടപെടൽ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറയ്ക്കരുതെന്ന് പാർട്ടി അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഓർഡിനൻസിന് മുമ്പ് വേണ്ടത്ര കൂടാലോചന നടത്തിയില്ല. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമം കൊണ്ട് വരുമ്പോൾ രാഷ്ട്രീയ ചർച്ച ചെയ്തിരുന്നു, ഭേദഗതി കൊണ്ട് വരുമ്പോഴും വേണം. വിഷയത്തിൽ ഇനിയും രാഷ്ട്രീയ ചർച്ചയുണ്ടാകും – പ്രകാശ് ബാബു പറഞ്ഞു.