കുറഞ്ഞ പിലശ നിരക്കില്‍ എമര്‍ജന്‍സി ലോണുമായി എസ്ബിഐ
ലോക്ക്ഡൌണ്‍ മൂലം നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും, ചെറുകിട വ്യവസായങ്ങള്‍ പലതും നിര്‍ത്തലാക്കി വരികയും ചെയ്തിരിക്കുകയാണ്. ജോലി ഉള്ളവരില്‍ പലരുടേയും ശമ്പളത്തില്‍ നിന്നും മിക്ക കമ്പനികളും ഒരു വിഹിതം കട്ട് ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പലരും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടം കണക്കിലെടുത്താണ് എസ്ബിഐ എമര്‍ജന്‍സി ലോണ്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കാനൊരുങ്ങുന്നത്. മാത്രമല്ല 6 മാസത്തേക്ക് ഇന്‍സ്റ്റാള്‍മെന്‍റ് ഒന്നും അടക്കേണ്ടതില്ലെന്നും എസ്ബിഐയോട് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു
ഈ ലോണിന് വേണ്ടി അപേക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് ബാങ്കില്‍ പോവേണ്ട ആവശ്യവുമില്ല. വീട്ടിലിരുന്ന് തന്നെ 45 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ലോണ്‍ ലഭ്യമാകും. ഇത് കൂടാതെ കൂടുതല്‍ എളുപ്പത്തിനായി യോനോ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാനും എസ്ബിഐ ആവശ്യപ്പെടുന്നു. ആറ് മാസത്തിന് ശേഷം മാത്രം ആരംഭിക്കുന്ന ഇന്‍സ്റ്റാള്‍മെന്‍റിന് 7.25 പലിശ മാത്രമാണ് ഈടാക്കുക
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് വെറും നാല് ക്ലിക്കില്‍ നേടാം വ്യക്തിഗത ലോണ്‍
കസ്റ്റമര്‍ ലോണിനായി എസ്‌ബിഐ ഉപഭോക്താക്കൾക്ക് വെറും നാല് ക്ലിക്കുകളിലൂടെ മുമ്പ് അപ്രൂവ് ചെയ്ത വ്യക്തിഗത വായ്പകൾ ലഭ്യമാകുമെന്നും മുതിർന്ന ബാങ്ക് ജീവനക്കാരുടെ ലീഡര്‍ രാജേന്ദ്ര അവാസ്തി അറിയിച്ചു. ആഴ്ചയിൽ എപ്പോള്‍ വേണമെങ്കിലും വായ്പയ്ക്കായി അപേക്ഷിക്കാം. എമര്‍ജന്‍സി ലോണ്‍ എടുക്കുന്നതിന്, ഉപഭോക്താവ് PAPL <അക്കൌണ്ട് നമ്പറിന്‍റെ അവസാനത്തെ നാലക്കങ്ങള്‍> ഇങ്ങനെ എഴുതി 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ ലോണിന് അര്‍ഹരാണോ എന്ന് നിങ്ങള്‍ക്ക് കിട്ടുന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉപഭോക്താവിന് വെറും നാല് ഘട്ടങ്ങളിലൂടെ വായ്പ ലഭിക്കും.
എമര്‍ജന്‍സി ലോണിനായുള്ള നാല് ഘട്ടങ്ങള്‍
1- സ്റ്റേറ്റ് ബാങ്കിന്‍റെ യോനോ (yono) ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക
2. ആപ്പിലെ നൌ(ഇപ്പോള്‍) എന്നതില്‍ ക്ലിക്ക് ചെയ്യുക
3. ശേഷം കാലാവധിയും തുകയും തിരഞ്ഞെടുക്കുക
4. രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഒടിപി നല്‍കുന്നതോടെ അക്കൌണ്ടിലേക്ക് പണമെത്തും