ഇരിട്ടി: മാടത്തിയിൽ എൽ.പി സ്കൂൾ ഉല്ലാസ ഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു.
ഗണിതപഠനം ആസ്വാദകരവും ആകർഷകരവും സന്തോഷപ്രദവുമാക്കാൻ സമഗ്ര ശിക്ഷാ അഭിയാൻ – കേരള നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം.
ശില്പശാല പായം ഗ്രാമപഞ്ചായത്ത് മെമ്പർ പി സാജിദ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് നൗഫൽ.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപിക കെ.കെ ചിന്താമണി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. സി ആർ സി കോ ഓർഡിനേറ്റർ റുബീന ടീച്ചർ പദ്ധതി വിശദീകരിച്ചു.
അധ്യാപകരായ അഞ്ജന വിവി, ബിജില കെ എന്നിവർ നേതൃത്വം നൽകിയ ശില്പശാലയിൽ പിടിഎ ഉപാധ്യക്ഷൻ അനീസ് പി, എസ് ആർ ജി കൺവീനർ രേഷ്ന പി.കെ, സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ,വിൻസിവർഗ്ഗീസ്, അമിത് ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.
ഗണിതപഠനം എങ്ങനെ ആസ്വാദകരമാക്കാo ? കുട്ടികൾ ആർജിക്കേണ്ട ശേഷികൾ എങ്ങനെ ലളിതമായി കുട്ടികളിലെത്തിക്കാം എന്നതിനെ കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി.