ലൂസിഫർ സീൻ കോപ്പിയോ?; ഇൗ സീൻ മുൻപേ വിട്ടതെന്ന് സുരേഷ്ഗോപി

0 807

 

 

മലയാളത്തിന്റെ ആക്ഷൻ ഹീറോ പട്ടം വീണ്ടും ആവർത്തിച്ച് സ്വന്തം പേരിൽ ഉറപ്പിക്കുകയാണ് സുരേഷ്ഗോപി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കുറച്ച് സീനിൽ പോലും പ്രായം മറക്കുന്ന ആക്ഷനാണ് താരം നടത്തിയത്. ഇപ്പോഴിതാ കാവൽ എന്ന സിനിമയിലെ ഒരു ചിത്രമാണ് വൈറലാകുന്നത്.
പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് ഇന്ന് സുരേഷ് ഗോപി പങ്കുവച്ചത്. ഇതോടെ മോഹൻലാലിന്റെ ലൂസിഫർ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്ത് ചിത്രത്തിന് താഴെ കമന്റുകളും സജീവമായി. ഇതോടെയാണ് മറുപടിയുമായി താരം എത്തിയത്. ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല ഇതെന്നും താന്‍ മുൻപ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു. നിഥിന്‍ രണ്‍ജി പണിക്കരാണ് തിരക്കഥയൊരുക്കി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്