‘കളവ് പറയുന്നു’; ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പോലീസ് കോടതിയിൽ

0 786

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കളവ് പറയുന്നതായി ക്രൈംബ്രാഞ്ച്. നിർണായകമായ വിവരങ്ങൾ ഉള്ള ഫോൺ പ്രതികൾ മാറ്റിയത് ബോധപൂർവമാണെന്നാരോപിച്ച അന്വേഷണ സംഘം പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വിവരവും കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പ്രതികൾക്ക് നിർദ്ദേശം നൽകണമെന്നും ഇതോടൊപ്പം അന്വേഷണസംഘം കോടതിയോട് അഭ്യർത്ഥിക്കും.