വളര്‍ച്ചയുടെ 33 വര്‍ഷങ്ങള്‍

0 339

വളര്‍ച്ചയുടെ 33 വര്‍ഷങ്ങള്‍

 

‘മാധ്യമം’ 34ാം വയസ്സിലേക്ക് കടക്കുകയാണ്. 1987 ജൂണ്‍ ഒന്നിലെ പ്രഭാതത്തില്‍ തുടങ്ങിയ പത്രം 33 വര്‍ഷം പിന്നിടുന്നത്​ അനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും വര്‍ഷങ്ങള്‍ താണ്ടിയാണ്. അക്ഷരം ആശയവാഹിനിയും വിവരജാലകവും മാത്രമല്ല, ശക്തമായ പ്രതിരോധാസ്​ത്രം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത പ്രസ്​ഥാനങ്ങളുണ്ട്. ആ കൂട്ടത്തില്‍ മാധ്യമവും ചെറുതല്ലാത്ത സ്​ഥാനം നേടിയിട്ടുണ്ട്​. പല പത്രങ്ങളില്‍ ഒന്ന് എന്നതല്ല അതി​െന്‍റ സ്​ഥാനം. അരികിലേക്ക് മാറ്റപ്പെട്ട വിഭാഗങ്ങള്‍ക്ക് ശബ്​ദംനല്‍കാനും മുഖ്യധാരാ മാധ്യമങ്ങള്‍ ഏകപക്ഷീയമായി അവതരിപ്പിച്ച വിഷയങ്ങളുടെ മറുപക്ഷം ചൂണ്ടിക്കാട്ടാനും…