ഡല്‍ഹിയിലെ മദ്യശാല കൊള്ളയടിച്ചു; നഷ്ടമായത് 80 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം

0 245

 

ന്യൂഡല്‍ഹി: മദ്യശാല കൊള്ളയടിച്ച്‌ കലാപകാരികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ ഇന്നലെ വൈകിട്ട് കൊള്ളയടിച്ചത്.

75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറുമാണ് നഷ്ടപ്പെട്ടെന്ന് മദ്യശാല മാനേജര്‍ രാജ് കുമാര്‍ പറഞ്ഞു. കടയിലെ സ്‌കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതിനിടെ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.

ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കടകളും വീടുകളും ഷോറൂമുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു.