മദീനതുന്നസ്വീഹ ലൈബ്രറി; പുസ്തക സമാഹരണം ആരംഭിച്ചു

730

മാനന്തവാടി: കല്യാണത്തും പള്ളിക്കൽ കേന്ദ്രമായി മദീനതുന്നസ്വീഹയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം ആരംഭിച്ചു.
സമാഹരണ യജ്ഞത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുസ്തകങ്ങൾ സംഭാവന നൽകി പങ്കാളിയായി. നസീഹ ലൈബ്രറി പ്രവർത്തകർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.