നെടുങ്കണ്ടം: കൈലാസപ്പാറയില്‍ മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതമായി പരിക്കേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന സ്വകാര്യ ബസിലാണ് ജീപ്പ് ഇടിച്ചത്. കട്ടപ്പനയില്‍ നിന്നും മടങ്ങി വരികയായിരുന്നു ജീപ്പ് യാത്രികര്‍. രാജാക്കാട് നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്നു ബസ്. സംഭവത്തില്‍ കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.