കൊവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം തന്നെ ശരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച്‌ മഹാരാഷ്ട്ര, ഒട്ടും കുറയില്ല ശമ്ബളം

0 845

കൊവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം തന്നെ ശരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച്‌ മഹാരാഷ്ട്ര, ഒട്ടും കുറയില്ല ശമ്ബളം

തിരുവനന്തപുരം: കുതിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിന്‍്റെ സഹായം അഭ്യര്‍ത്ഥിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. പരിചയസമ്ബന്നരായ 50 ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും താത്ക്കാലികമായി വിട്ടു തരണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച്‌ മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്‌ ഡയറക്ടര്‍ ഡോ. ടി. പി. ലഹാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കത്തയച്ചു.

മഹാരാഷ്ട്രയില്‍ പൊതു, സ്വകാര്യ മേഖലയിലായി ഒന്നര ലക്ഷത്തോളം നഴ്സുമാരാണുള്ളത്. മുംബയിലും പൂനയിലും കൊവിഡ് പ്രതിരോധത്തിന് ആവശ്യമുള്ളത്ര ആരോഗ്യ പ്രവര്‍ത്തകരില്ലെന്നതാണ് മഹാരാഷ്ട്രയെ വിഷമവൃത്തത്തിലാക്കുന്നത്. മുംബയിലും പൂനെയിലും കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുംബയില്‍ കൊവിഡ് നിയന്ത്രണത്തിനായി തുടങ്ങാനിരിക്കുന്ന 600 ബെഡുള്ള ആശുപത്രിയിലേക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപയും എം.ഡി/എം.എസ് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയും ശമ്ബളമായി നല്‍കും. നഴ്സുമാര്‍ക്ക് 30,000 രൂപയാണ് ശമ്ബളമെന്നും കത്തിലുണ്ട്.