കൊന്നക്കാട്: സാമ്പത്തിക ബുദ്ധിമുട്ടും, രോഗിയുമായ വിദ്യാർത്ഥിനിക്ക് മാലോത്ത് കസബ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ നിർമാണത്തിനായി ചെത്തു കല്ലുകൾ എത്തിച്ചു നൽകി. പമത്തട്ടിലെ ബിജിനയുടെ വീടിന്റെ നിർമാണത്തിനായാണ് മഹാത്മാ ജനശ്രീ യൂണിറ്റ് ചെത്തു കല്ലുകൾ എത്തിച്ചു നൽകിയത്.
പ്രവർത്തിയാണ് പ്രാർത്ഥന എന്ന ഗാന്ധി വചനമാണ് തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകിയതെന്ന് മഹാത്മ ജനശ്രീ യൂണിറ്റ് അംഗം രതീഷ് ഒന്നാമൻ പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡന്റ് സനോജ് മാത്യു, പ്രദീപ് കരിമ്പിൽ, ജെയിൻ തോമസ്, ഹരീന്ദ്രൻ, ജിജോ, ജെയിംസ് കാരക്കൽ എന്നിവർ നേതൃത്വം നൽകി.