മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

0 1,574

മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മാഹി: ( 01.05.2020) മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 19നാണ് ഇദ്ദേഹം ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദുബൈയില്‍ നിന്നാണോ അതോ സമ്ബര്‍ക്കം വഴിയാണോ കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.