ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹി മദ്യവും, മാഹി ബിയറും പിടികൂടി. പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിന് സമീപം വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 18 ലിറ്റർ മാഹി മദ്യവും 14.750 ലിറ്റർ മാഹി ബിയറും പിടികൂടി. കൂത്തുപറമ്പ്എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫീസർ സൂകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്.കമ്മീഷണർ സ്ക്വാഡംഗം ജലീഷ് പി. നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് KL. 58 W 8097 മഹീന്ദ്ര ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 64 കുപ്പികളിലായുള്ള 32 ലിറ്റരോളം മദ്യവും ബിയറും പിടികൂടിയത്. ഓട്ടോ ഡ്രൈവർ ചെണ്ടയാട് താമസം ജിൻസിൻ ലാൽ എ.കെ എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളുടെ പേരിൽ അബ്കാരി കേസ്സെടുത്തു. 3 ചാക്കുകളിലായാണ് ചെണ്ടയാട് ചെങ്കൽ പണകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മദ്യം കടത്തികൊണ്ട് വന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്., ഉമേഷ് കെ ,സജിത്ത് പി.ടി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പരിധിയിൽ പരിശോധന ശക്തമാക്കി..