കോട്ടയം മലബാര്‍ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

0 84

 


കോട്ടയം ഗ്രാമപഞ്ചായത്ത് എരുവട്ടി പൂള ബസാറില്‍ നിര്‍മ്മിച്ച കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.84 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. എം എല്‍ എ ഫില്‍ നിന്നുള്ള 80 ലക്ഷം, അര്‍ബന്‍ മിഷന്‍ ഫില്‍ നിന്നുള്ള 80 ലക്ഷം, എന്‍ എച്ച് എം ഫില്‍ നിന്നുള്ള 15 ലക്ഷം, പഞ്ചായത്ത് പദ്ധതിയില്‍ നിന്നുള്ള 9 ലക്ഷവുമാണ് ഇതിനായി വിനിയോഗിച്ചത്.
രുനിലകളിലുള്ള കെട്ടിടത്തില്‍ ഇ സി ജി, ഫാര്‍മസി, ലബോറട്ടറി എന്നീ സൗകര്യങ്ങള്‍ക്കൊപ്പം ഫ്രീസര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഫിറ്റ്‌നെസ് സെന്റര്‍, കിഡ്‌സ് പ്ലേ കോര്‍ണര്‍, ഔഷധ ഗാര്‍ഡന്‍ തുടങ്ങിയവും ആംബുലന്‍സും ഒരുക്കിയിട്ടു്. മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. നാട്ടുകാരുടെ സഹായത്തോടെ സജ്ജീകരിച്ച് ഫിറ്റ്‌നെസ് സെന്ററിന്റെയും കിഡ്‌സ് പ്ലേ കോര്‍ണറിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷയില്‍ നടന്ന പരിപാടിയില്‍ കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. കണ്ണൂര്‍ ഡിഎം ഒ ഡോ.നാരായണ നായ്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം കാരായി രാജന്‍, കോട്ടയം പഞ്ചായത്ത് പ്രസിഡ് ടി ഷബ്‌ന, കോട്ടയം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു