മാള ഫൊറോന പള്ളി-MALA FORANE CHURCH

MALA FORANE CHURCH

0 597

തൃശ്ശൂർ ജില്ലയിലെ മാളയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് മാള ഫൊറോന പള്ളി (MALA FORANE CHURCH) അഥവ സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി (St: Stanislaus Forane Church).

പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സ്റ്റനിസ്ലാവോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ഈ പള്ളി എ.ഡി 1840 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു ഇന്ത്യയിൽ വിശുദ്ധ സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏക പള്ളിയുമാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മാള ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.

ഇടവക പള്ളികൾ

  • മാള പള്ളി
  • കടുപ്പുക്കര പള്ളി
  • കരോട്ടുകര പള്ളി
  • മടത്തുംപടി പള്ളി
  • പൊയ്യ പള്ളി
  • പുളിപറമ്പ് പള്ളി
  • പുത്തൻവേലി പള്ളി
  • പുത്തൻവേലിക്കര പള്ളി
  • തിരുമുകുളം പള്ളി

St. Stanislaus Forane Church

Mala – 680 732, Thrissur, Kerala

Email : stanislausforanechurch@gmail.com

Phone no: 0480 2890215, 0480 2892505, 8301840215