കോവിഡ്- 19 ഭീതിയിൽ മലഞ്ചരക്ക്‌ കടകൾ അടച്ചത് കർഷകർക്ക് തിരിച്ചടിയായി

0 1,342

 

കോവിഡ്- 19 ഭീതിയിൽ മലഞ്ചരക്ക്‌ കടകൾ അടച്ചത് കർഷകർക്ക് തിരിച്ചടിയായി. അടച്ചിട്ട മലഞ്ചരക്ക് കടകൾ തുറക്കണമെന്നും, റബർ, കൊട്ടടക്ക, കശുവണ്ടി മുതലായ കാര്ഷികോല്പന്നങ്ങൾ കർഷകരിൽ നിന്നും എടുക്കാൻ സംവിധാനവും ഉണ്ടാവണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം കൃഷിക്കാരും കാർഷികമേഖലയിലെ തൊഴിലാളികളും പട്ടിണിയിലാകും .ഇക്കാര്യത്തിൽ ആവിശ്യമായ ഇടപെടലുകളുണ്ടാവണമെന്ന് കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.