മലപ്പുറം: യാത്രപറഞ്ഞ് ഹനീഫയും കുടുംബവും കോട്ടയത്തേക്ക് പോയത് തിരികെ വരാതിരിക്കാനാണല്ലോ എന്നറിഞ്ഞതിെന്റ സങ്കടത്തിലാണ് അയല്‍വാസികള്‍. പെരുമ്ബാവൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം കോഡൂര്‍ സ്വദേശികളായ ഹനീഫയും ഭാര്യ സുമയ്യയും ഹനീഫയുടെ സഹോദരന് ഷാജഹാനും മരിച്ചെന്ന വിവരം ഉള്‍ക്കൊള്ളാന്‍ നാട്ടുകാരേറെ ബുദ്ധിമുട്ടി. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് കുടുംബം കാറില്‍ സുമയ്യയുടെ കോട്ടയം മുണ്ടക്കയത്തെ വീട്ടിലേക്ക് തിരിച്ചത്.
ഏഴു മാസം ഗര്‍ഭിണിയായ സുമയ്യയുടെ പ്രസവത്തിന് വേണ്ടിയായിരുന്നു യാത്ര. പ്രസവശേഷമേ ഇനി വരൂെവന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് സുമയ്യ യാത്രതിരിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച 18കാരനായ ഷാജഹാന് രണ്ടു ദിവസം മുമ്ബ് പുതിയ ബൈക്ക് വാങ്ങിയിരുന്നു. അതിെന്റ ചെലവ് വേണമെന്ന് തമാശയായി പറഞ്ഞേപ്പാള്‍ ‘അതൊക്കെ ശരിയാക്കാം’ എന്ന് പറഞ്ഞ് പുഞ്ചിരിച്ച് യാത്രതിരിച്ച ഷാജഹാെന്റ മുഖമാണ് അയല്‍വാസികളുടെ മനസ്സില്‍.
അപകടവിവരം പൊലീസ് മുഖേനയാണ് നാട്ടുകാരറിഞ്ഞത്. ഹനീഫയുടെ മാതാപിതാക്കളോട് ചെറിയൊരപകടം നടന്നിട്ടുണ്ടെന്ന വിവരം മാത്രമേ ആദ്യം പറഞ്ഞിരുന്നുള്ളൂ. കോഡൂര്‍ ഒറ്റത്തറയില്‍ താമസിക്കുന്ന മൂഴിത്തൊടി സലാഹുദ്ദീന്-ആയിശ ദമ്ബതികളുടെ മക്കളാണ് മരിച്ച ഹനീഫയും ഷാജഹാനും. ഹനീഫ നിലമ്ബൂര്‍ ദാറുല്‍ ഉലൂം ഐനുല്‍ ഹുദാ അറബിക് കോളജിലെ അധ്യാപകനാണ്. ഒരുവര്‍ഷത്തോളമായി ഇവിെട ജോലിചെയ്യുന്ന ഇദ്ദേഹത്തിെന്റ മരണവാര്‍ത്ത സഹപ്രവര്‍ത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. അപകടവിവരം അറിഞ്ഞയുടന്‍ സഹപ്രവര്‍ത്തകര്‍ എറണാകുളത്തേക്ക് പോയിരുന്നു. ബഷീറാണ് സഹോദരന്. സഹോദരി നൂര്ജഹാന് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.