മലപ്പുറം ജില്ലയിലെ എല്‍പി അധ്യാപക റാങ്ക് ലിസ്റ്റ്; നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍
മലപ്പുറം ജില്ലയില്‍ എല്‍പി സ്‌കൂള്‍ അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഉടന്‍ പൂര്‍ത്തിയാക്കി നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്. നിലവില്‍ മിക്ക ജില്ലകളിലും എല്‍പി അഭിമുഖം പൂര്‍ത്തിയാകാറായി. മലപ്പുറത്ത് മാത്രമാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 615 ഒഴിവുകളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്.
ഇതിനിടെ മലപ്പുറത്ത് കട്ട് ഓഫ് ഉയര്‍ന്നെന്ന പരാതിയുമായി ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ന്യായമല്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നിലപാട്. അതേസമയം കാലാവധി അവസാനിച്ച കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും വീണ്ടും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 2018ല്‍ നിലവില്‍ വന്ന ലിസ്റ്റ് നാലര വര്‍ഷം കഴിഞ്ഞാണ് റദ്ദായത്.