ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം- CHERUTHIRUNAVAYA BRAHMA-SIVA TEMPLE

CHERUTHIRUNAVAYA BRAMA-SIVA TEMPLE

0 605

മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ) പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് തിരുനാവായ മഹാദേവക്ഷേത്രം.

ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ്  മഹാവിഷ്ണുവി ന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തിക ളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തു ന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചാ യിരുന്നു. പഴയ  കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്ര മാണ്  ഇത്. വൈഷ്ണവാംശഭൂതനായ  ശ്രീ പരശുരാമനാൽ  പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീപരമശിവനാണ്.

തിരുനാവായ നാവാമുകുന്ദക്ഷേത്രം

മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. നവാമുകുന്ദൻ എന്ന പേരിലാണ് അറിയപ്പെ ടുന്നത്. നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് “തിരുനാവായ” എന്നുമായിമാറി. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തിൽ ഭഗവാൻ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരതപ്പുഴയുടെ അങ്ങേക്കരയിൽ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്റെ പ്രതിഷ്ഠയും കാണുന്നുണ്ട്.

Address: Vatakara – Villiappally Rd, Opp Sub Registrar Office, Kozhikode, Kerala 673106