ബീക്കണ്‍ സ്‌പോര്‍ട്‌സ് മലപ്പുറം ജേതാക്കളായി

0 112

ഇരിട്ടി: യുണൈറ്റഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് ഇരിട്ടി വോളിയില്‍ ബീക്കണ്‍ സ്‌പോര്‍ട്‌സ് മലപ്പുറം ജേതാക്കളായി. ഒന്നിനെതിരെ 3 സെറ്റുകള്‍ക്ക് യുണൈറ്റഡ് ഇരിട്ടിയെയാണ് പരാജയപ്പെടുത്തിയത്. പ്രാദേശിക വോളിയില്‍ തപസ്യ വീര്‍പ്പാട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ജിമ്മി അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി.
സമാപന സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ സിഐ പി.ബി.സജീവ്, ഇബ്രാഹിം മുണ്ടേരി, എസ്‌ഐ പി.പി.പ്രഭാകരന്‍, എം.കെ.മുഹമ്മദ്, കെ.പി.റസാഖ്, മുഹമ്മദലി കണിയറക്കല്‍, എം.ഹംസ ഹാജി, ഫിറോസ് മുരിക്കഞ്ചേരി, ടി.ഖാലിദ്, കെ.വി.നൗഷാദ്, വി.കെ.ഹാഷിം എന്നിവര്‍ പ്രസംഗിച്ചു. പഴയകാല വോളി താരങ്ങളെയും അന്താരാഷ്ട്ര മത്സരത്തിലേക്ക് സെലക്ഷന്‍ ലഭിച്ച ജിമ്മി അക്കാദമിയിലെ വോളി താരങ്ങളെ ആദരിച്ചു.