മലയാലപ്പുഴ ദേവീ ക്ഷേത്രം-MALAYALAPUZHA DEVI TEMPLE PATHANAMTHITTA

MALAYALAPUZHA DEVI TEMPLE PATHANAMTHITTA

0 395

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ് “മലയാലപ്പുഴ അമ്മ”. ദാരികവധത്തിന് ശേഷം പ്രദർശിപ്പിച്ച രൗദ്രഭാവത്തിൽ ആണ് പ്രതിഷ്ഠ. ദുർഗ്ഗ, ലക്ഷ്മീ, സരസ്വതീ സങ്കല്പങ്ങളിലും ആരാധിക്കുന്നു.

ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. കടും ശർക്കര യോഗം കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ദേവി ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. ഇതാണ് മകരമാസത്തിലെ “മകരപൊങ്കാല”. വെള്ളിയാഴ്ച ദിവസങ്ങളിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. 7 വെള്ളിയാഴ്ച തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകും എന്ന വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്.

ഐതിഹ്യം

ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി  ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീർഘകാല ത്തെ ഭജനയ്ക്കു ശേഷം “നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും” എന്ന് അവർക്കു ദേവിയുടെ അരുൾപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശ നവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ ദേവി അവർക്കു ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേ ശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എത്തി ച്ചേർന്ന സമയം രാത്രി ആയതിനാൽ ദേവി രൗദ്രഭാവമായ കാളിയായി മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നത്.

Address: Kumbazha – Malayalapuzha Rd, Malayalapuzha, Kerala 689666