ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വിദേശ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് കരസ്ഥമാക്കി മലയാളി
ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വിദേശ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് കരസ്ഥമാക്കി മലയാളി
ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റി യിൽ നിന്നും ഡോക്ടറൽ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഇരിട്ടി സ്വദേശിയായ യുവാവ് മാതൃകയായി
ഇരിട്ടിക്കടുത്ത് വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫിയുടെയും, സൗദ യുടെയും മകൻ 26കാരനായ മുഹമ്മദ് റാഷിദ് ആണ് ഗവേഷകപOനത്തിനായി വിദേശസ്കോളർഷിപ്പ് കരസ്ഥമാക്കിയത് . നടുവേദനക്കു വേണ്ടി ഫിസിയോതെറാപ്പി ചികിത്സ നേടുന്ന രോഗികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഫങ്ഷണൽ എം. ആർ. ഐ. സ്കാനിംഗിന്റെ സഹായത്തോടു കൂടി ഗവേഷണ പ0നത്തിനായാണ് റാഷിദിന് സ്കോളർഷിപ് ലഭിച്ചത്. മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് ചെയ്യാനാവശ്യമായ എല്ലാ ചിലവുകൾ വഹിക്കുന്നതോടൊപ്പം നാട്ടിൽനിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ചിലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വർഷ കാലത്തേക്ക് സ്റ്റൈപന്റും ഈ സ്കോളർഷിപ്പിന്റെ ഭാഗമായി സൗജന്യമായി റാഷിദിന് ലഭിക്കും.
മൈസൂർ ജെ. എസ്. എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റാഷിദ് തുടർന്ന് രണ്ട് വർഷത്തോളം അതേ സ്ഥാപനത്തിൽ തന്നെ ഗവേഷണ സഹായി ആയി ജോലി ചെയ്യുന്നതോടൊപ്പം വ്യത്യസ്തങ്ങളായ ഗവേഷണങ്ങൾ ചെയ്തു വരികയായിരുന്നു. ഇതുവരെ വിവിധ രാജ്യാന്തര ജേർണലുകളിലായി പത്തിൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന അനുഭവിക്കുന്ന രോഗികളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെ കുറിച്ച്‌പഠിക്കുന്നതിനായി നേരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ആറു ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചിരുന്നു.
ഇത്തരം ഒരു അപൂർവ നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് ജെ. എസ്. എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രൊഫസറും പ്രധാനാധ്യാപികയുമായ ഡോ:കവിത രാജയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ചെയ്യാൻ പോകുന്ന പി എ ച്ച് ഡി പ്രോഗ്രാമിന്റെയും ഇന്ത്യൻ സൂപ്പർവൈസർ ഡോ.കവിത രാജ തന്നെയാണ്.