മും​ബൈ​യി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

0 364

മും​ബൈ: വോ​ക്ഹാർഡ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​ആ​ശു​പ​ത്രി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 46 പേ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​തോ​ടെ ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം 48 ആ​യി.

ആ​ദ്യം വോ​ക്ഹാർഡ് ആ​ശു​പ​ത്രി​യി​ലെ ഏ​ഴ് ന​ഴ്സു​മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​റ്റ് ന​ഴ്സ്മാ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​വും കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ, രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് പേ​ർ ഈ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ നി​ന്നാ​കാം രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് അ​നു​മാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.