മലയാളി പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

326

മലയാളിയായ എയർഫോഴ്സ് പൈലറ്റ് ലെഫ്റ്റനന്‍റ് ജോർജ് കുര്യാക്കോസ്(25) അസമിൽ വാഹനാപകടത്തിൽ മരിച്ചു. കാറിൽ അസമിലെ തേസ്പൂരിൽ നിന്ന് ജോർഹട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഗോലാഘട്ട് ഹൈവേയിൽ ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം. ജോര്‍ജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാളെ വൈകിട്ട് നാട്ടിലെത്തിക്കും. സംസ്കാരം വേളൂർ സെന്‍റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.