തൃശൂര്‍: മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി മുങ്ങിയതായി റിപ്പോര്‍ട്ട്. ഇയാള്‍ ഹൈദരാബാദില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പഴുവിലില്‍ താമസിച്ചിരുന്ന മസ്ദാബാദ് സ്വദേശി മഫിപ്പൂള്‍(20) ആണ് സൈക്കിളുമായി കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒമ്ബതാം തീയതി മുത്തുള്ളിയാലിലെ ഒരു മലയാളിയുടെ പക്കല്‍ നിന്നുമാണ് ഇയാള്‍ സൈക്കിള്‍ വാങ്ങിയത്. ചേര്‍പ്പിലെ പാടത്ത് ജോലി ചെയ്യുന്ന സഹോദരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
മഫിപ്പൂള്‍ മുങ്ങിയതോടെ സഹോദരന് സൈക്കിളിന്റെ പണമായി 7000 രൂപ സൈക്കിള്‍ ഉടമയ്ക്ക് നല്കി. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയെന്ന വിവരം സഹോദരന് മുഖേനയാണ് നാട്ടുകാര്‍ അറിഞ്ഞത്. പച്ചക്കറിവണ്ടിയിലും മറ്റും സൈക്കിള്‍ കയറ്റിവെച്ചും കുറെ ദൂരം സൈക്കിള്‍ ചവിട്ടിയുമൊക്കെയാണ് മഫിപ്പൂള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.