ഇതര സംസ്‌ഥാനത്തുനിന്നുള്ള ആദ്യമലയാളി സംഘം കേരളത്തിലെത്തി

0 1,385

ഇതര സംസ്‌ഥാനത്തുനിന്നുള്ള ആദ്യമലയാളി സംഘം കേരളത്തിലെത്തി

തിരുവനന്തപുരം> ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാര്‍ ചെക്​പോസ്​റ്റിലാണ്​ ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാര്‍ ചെക്​പോസ്​റ്റിലേക്ക്​ ആളുകള്‍ എത്തിത്തുടങ്ങി. നോര്‍ക്ക വഴി രജിസ്​റ്റര്‍ ചെയ്​തവര്‍ക്ക്​ പാസ്​ അനുവദിച്ചിരുന്നു. ഈ പാസ്​ ലഭിച്ചവര്‍ക്കാണ്​ പ്രവേശനം.

ചെക്​പോസ്​റ്റിലെ കര്‍ശനമായ പരിശോധനക്ക്​ ശേഷമാണ്​ വാഹനം കടത്തി വിടുന്നത്​.14 കൗണ്ടറുകളാണ്​ കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്​. കേരളത്തില്‍ നിന്ന്​ മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ പോകുന്നവര്‍ക്കായി രണ്ട്​ കൗണ്ടറുകളാണുള്ളത്​​​. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ക്ലര്‍ക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്​പോസ്​റ്റിലുണ്ട്​.​

കോവിഡ്​ രോഗലക്ഷണങ്ങളുള്ളവരെ ഡോക്​ടര്‍മാര്‍ പരിശോധിച്ച ശേഷം 108 ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലെ ​നിരീക്ഷണ വാര്‍ഡിലേക്ക്​ മാറ്റും. ആവശ്യമെങ്കില്‍ അവരുടെ സ്രവം പരിശോധനക്കയച്ച്‌​ കൊറോണ കേസ്​ സെന്‍ററിലേക്ക് വിടാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ അധികൃതര്‍ വ്യക്തമാക്കി.

മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്​, കുമളി, മഞ്ചേശ്വരം ചെക്​പോസ്​റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ മലയാളികള്‍ കേരളത്തിലെത്തുന്നത്. ഇവിടങ്ങളിലെല്ലാം ഹെല്‍പ് ഡസ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കളിയിക്കാവിളയില് 12 ഡോക്ടര്മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന് തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.