മസ്കറ്റ്: ഒമാനിലെ ഇബ്രിയില്‍ മലവെള്ളപാച്ചലില്‍ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂര്‍ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെടുകയായിരുന്നു.
പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിരുന്നു. ഒമാന്‍ തീരത്ത് രൂപപ്പെട്ട അല്‍റഹ്മ ന്യൂനമര്‍ദത്തെ തുടര്‍ന്നു ഇബ്രി മേഖലയില്‍ കനത്തമഴയായിരുന്നു.