സഹകരണ സംഘങ്ങളെ സർക്കാർ സംഭരണഏജൻസികളാക്കി: മലയോരമേഖലകളിലെ കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാസം

0 1,825

 

ലോക്ഡൗണിനെ തുടർന്ന് മലഞ്ചരക്ക് വ്യാപാരികൾ കടകൾ അടച്ചത് കർഷകർക്ക് തിരിച്ചടിയായിരുന്നു.95 രൂപക്ക് കഴിഞ്ഞ ദിവസം വരെ വിൽപന നടത്തിയ കശുവണ്ടി 60 രൂപക്ക് വരെ വാങ്ങാനും ലാഭക്കൊതിയന്മാരുണ്ടായി. കർഷകരുടെ നിസ്സഹായ അവസ്ഥ ചൂഷണം ചെയ്യാൻ വട്ടമിട്ട ഇക്കൂട്ടർക്കും സർക്കാർ നീക്കം തിരിച്ചടി നൽകി.കർഷകരിൽ നിന്നും ഗുണമേന്മയുള്ള കശുവണ്ടി 90 രൂപക്കാണ് സർക്കാർ നിശ്ചയിച്ച സഹകരണ സംഘങ്ങൾ സംഭരിക്കുക.

കര്‍ഷകര്‍ക്ക് ഏപ്രിൽ ഒന്ന് മുതൽ  കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കേളകം സര്‍വീസ് സഹകരണ ബാങ്ക്, മണത്തണ സര്‍വീസ് സഹകരണ ബാങ്ക് , പേരാവൂര്‍ റീജണല്‍ ബാങ്ക്, മുഴക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക്, കോളയാട് സര്‍വീസ് സഹകരണ ബാങ്ക്, പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് , ഉളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, ആറളം സര്‍വീസ് സഹകരണ ബാങ്ക്, കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്ക്, നുച്യാട് സര്‍വീസ് സഹകരണ ബാങ്ക്, ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ മലയോരമേഖലകളിലെ സഹകരണ സംഘങ്ങളുടെ നിശ്ചയിച്ച ഡിപ്പോകളിലൂടെ  കശുവണ്ടി വില്‍ക്കാവുന്നതാണ്.

Get real time updates directly on you device, subscribe now.