മലേഷ്യയില്‍ കുടുങ്ങിയ 113 ഇന്ത്യക്കാരെ ചെന്നൈയിലെത്തിച്ചു
ചെന്നൈ: മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 113 യാത്രക്കാരെയാണ് എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ മലേഷ്യയില്‍ കുടുങ്ങിയത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്കു സമീപമുള്ള വ്യോമസേനയുടെ ക്വാറന്റൈന് ക്യാന്പിലേക്ക് മുഴുവന്‍ യാത്രക്കാരെയും മാറ്റി.