പദ്ധതി പാളിപ്പോയി : പശുവളര്‍ത്താന്‍ ഭൂമി വാങ്ങി; ഇപ്പോള്‍ മാലിന്യകേന്ദ്രം

0 228

 

പുതിയതെരു: പശുവളര്‍ത്തലിന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിലക്കെടുത്ത സ്ഥലം മാലിന്യംതള്ളുന്ന ഭൂമിയായി. ഒരേക്കര്‍ 70 സെന്റ് സ്ഥലമാണ് 51 ലക്ഷം രൂപക്ക് വിലക്കെടുത്തത്. കാട്ടാമ്ബള്ളി പുഴയോരത്തെ ഉപ്പുവെള്ളംകയറുന്ന ചതുപ്പുനിലം പശുവളര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു.

ഭൂമി വാങ്ങിയതോടെ പരിസരവാസികളുടെ എതിര്‍പ്പുംവന്നു. ഒടുവില്‍ നടീല്‍വസ്തു വളര്‍ത്തുകേന്ദ്രമാക്കി മാറ്റാന്‍ ശ്രമം നടത്തി. അതും വിജയിച്ചില്ല. പിന്നീട് കാലിയായി ക്കിടന്ന സ്ഥലം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. ചിറക്കല്‍ പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെയാണ് മാലിന്യം കൊണ്ടുതള്ളുന്നത്.

ലക്ഷ്യമിട്ട പദ്ധതി നിറവേറ്റപ്പെടാതെയായി. സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്ന്‌ പരാതിയുയര്‍ന്നു. അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് ചിറക്കല്‍ നോര്‍ത്ത് മണ്ഡലം കോണ്‍. കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കും. കൂക്കിരി രാജേഷ് അധ്യക്ഷതവഹിച്ചു. എം.പി.വേലായുധന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍, കാട്ടാമ്ബള്ളി രാമചന്ദ്രന്‍, ജബ്ബാര്‍ കാട്ടാമ്ബള്ളി, എം.എ.യൂസഫ്, ആര്‍.പ്രമോദ് ,കെ.ബാബു എന്നിവര്‍ സംസാരിച്ചു.